കൊച്ചി: നടന് ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ ചലച്ചിത്ര നിര്‍മാതാക്കളുമായി ഒത്തുതീര്‍പ്പിന് താരസംഘടനയായ അമ്മ ഇടപെടുന്നു. എന്നാല്‍...
കൊച്ചി: നടന് ഷെയ്ന് നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ ചലച്ചിത്ര നിര്‍മാതാക്കളുമായി ഒത്തുതീര്‍പ്പിന് താരസംഘടനയായ അമ്മ ഇടപെടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഷെയ്നുമായി നേരിട്ട് ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് നിര്‍മാതാക്കള്‍.
ഷെയ്ന് എന്ന നടന് സിനിമയില്‍ നിന്നു പൂര്‍ണമായും പുറത്തായ അവസ്ഥയാണ്. അദ്ദേഹത്തെ വച്ചു ചിത്രങ്ങള്‍ പകുതിയിലാക്കിയവരും പ്രതിസന്ധിയിലാണ്. ഇതോടെയാണ് അമ്മ വീണ്ടും ഒത്തുതീര്‍പ്പിന് ഇറങ്ങുന്നത്.
ജനുവരി ഒമ്പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഈ യോഗത്തില്‍ ഷെയ്നു പറയാനുള്ളതു കേട്ട ശേഷം അമ്മ പ്രതിനിധികള്‍ നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും.
ഷെയ്നുമായി ഇനി ഒരു ചര്‍ച്ചയുമില്ലെന്നും വേണമെങ്കില്‍ താരസംഘടനയുമായി ചര്‍ച്ച ആവാമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.
താന്‍ നിമിത്തമുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് അമ്മ', പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവര്‍ക്ക് ഷെയ്ന് ഇ മെയില്‍ അയച്ചിരുന്നു.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ വച്ച് നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന് വിളിച്ചതാണ് പിണക്കം മൂര്‍ച്ഛിക്കാന്‍ കാരണമായത്. ആ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഷെയ്ന് പറഞ്ഞിരുന്നു.
എന്നാല്‍, ക്ഷമ പറയുകയും പിന്നാലെ പഴയ നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുന്ന ഷെയ്നോടു ക്ഷമിച്ചാലും പകുതിയില്‍ മുടങ്ങിയ സിനിമകള്‍ തീര്‍ക്കുന്നതിനപ്പുറം ഷെയ്ന് ചിത്രങ്ങള്‍ നിര്‍മിക്കേണ്ടെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
Keywords:AMMA, Shane Nigam, Producers Association, Malayalam Film
COMMENTS