മട്ടാഞ്ചേരി: ഗസല്‍ ഗായകന് കൊച്ചിന് ആസാദ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാ...
മട്ടാഞ്ചേരി: ഗസല്‍ ഗായകന് കൊച്ചിന് ആസാദ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് പള്ളൂരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍ നടക്കും.
മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ പാടിക്കൊണ്ടാണ് ആസാദ് ഗാനമേളകളിലൂടെ രംഗത്തെത്തിയത്. വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ ആയിരത്തിലധികം വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് റാഫിയുടെയും പങ്കജ് ഉദാസിന്റെയും ഗസലുകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് കൊച്ചിന് ആസാദ്. നിരവധി മലയാളം ഗസലുകളും പാടിയിട്ടുണ്ട്.
Keywords: Cochin Azad, Passed away, Today

COMMENTS