കോഴിക്കോട്: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യ...
കോഴിക്കോട്: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം നിഷേധിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി.
യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകളാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇത് അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
അതേസമയം പ്രതികളെ കാണണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അലനെയും താഹയെയും മാവോയിസ്റ്റ് ലഘുലേഖകള്‍ സഹിതം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ട യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മില്‍ നിന്നുള്‍പ്പടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ പൊലീസും മുഖ്യമന്ത്രിയും ഈ വിമര്‍ശനങ്ങളെ തള്ളുകയായിരുന്നു. അതേസമയം യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കപ്പെട്ടുമില്ല.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. അതേസമയം എഫ് ഐ ആര്‍ റദ്ദാക്കണമെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.
Keywords: Mavoist, Court, Bail, UAPA

COMMENTS