ന്യൂഡൽഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് എതിരെ കോൺഗ്രസ് , ശിവസേന , എൻസിപി എന്നീ കക്ഷികൾ ഫയൽ ചെയ്ത ഹർജി സുപ്രീംകോടതി ഞായറാഴ്ച രാവ...
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് എതിരെ കോൺഗ്രസ് , ശിവസേന , എൻസിപി എന്നീ കക്ഷികൾ ഫയൽ ചെയ്ത ഹർജി സുപ്രീംകോടതി ഞായറാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് എസ് എസ് ബോബ്ഡേ തിരുപ്പതി ദർശനത്തിന് പോയിരിക്കുന്നതിനാലാണ് ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയതെന്നാണ് സുപ്രീംകോടതി രജിസ്ട്രി നൽകുന്ന വിശദീകരണം.
ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ ഹർജി പരിഗണിക്കുക. ഹർജി ഇന്നു തന്നെ പരിഗണിക്കണമെന്ന ആവശ്യം ഫയൽ ചെയ്ത കക്ഷികൾ ഉന്നയിച്ചു.
നേരത്തെ കർണാടകത്തിൽ സമാനമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടായപ്പോൾ സുപ്രീംകോടതി പാതിരാത്രിയിൽ ചേരുകയും വെളുക്കുംവരെ വാദം കേൾക്കുകയും വിശ്വാസവോട്ടെടുപ്പ് നിർദ്ദേശിക്കുകയായിരുന്നു . സമാനമായ അന്തരീക്ഷമാണ് ഇപ്പോഴുമുള്ളത് എന്നായിരുന്നു ഹർജി ഫയൽ ചെയ്ത കക്ഷികളുടെ വാദം .
എന്നാൽ നാളെ മാത്രമേ കേസ് പരിഗണിക്കാൻ ആകൂ എന്ന അഭിപ്രായമാണ് രജിസ്ട്രി നൽകിയത് . കുതിരക്കച്ചവടം ഒഴിവാക്കുന്നതിനായി എത്രയും പെട്ടെന്ന് വാദം കേൾക്കണമെന്ന ആവശ്യം ആണ് പ്രതിപക്ഷകക്ഷികൾ ഉയർത്തുന്നത്.
ഏതുവിധത്തിലും പ്രതിപക്ഷത്തുനിന്ന് പരമാവധി എംഎൽഎമാരെ ആർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
ഇതേസമയം എൻ സി പി യിലെ അമ്പതോളം എംഎൽഎമാർ ശരത്പവാർ വിളിച്ച യോഗത്തിൽ സംബന്ധിച്ചു. ഇതോടുകൂടി ബി ജെ പി ഭൂരിപക്ഷം തികയ്ക്കുന്ന കാര്യത്തിലും സംശയം ബലപ്പെട്ടിട്ടുണ്ട്.
ഇതോടെ കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ അംഗങ്ങളെ വലവീശി പിടിച്ച് ഭൂരിപക്ഷം തികയ്ക്കാൻ ബിജെപി ശ്രമിക്കുമെന്ന് ആശങ്കയും ബലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് വേണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തിന് .
പക്ഷപാതപരമായ സമീപനമാണ് ഗവർണർ സ്വീകരിച്ചതെന്ന് ഹർജിയിൽ പരാമർശിക്കുന്നുണ്ട്. രാത്രിയിൽ നടന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ രഹസ്യമായി രാവിലെ എട്ടുമണിക്ക് ഭരണഘടനയെ പോലും വെല്ലുവിളിച്ച് സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അവസരം ഒരുക്കിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഇതിനിടെ കോൺഗ്രസ് മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാലയെ സുപ്രീം കോടതി രജിസ്ട്രിയിൽ കടക്കുന്ന തടഞ്ഞത് വിവാദമായി. അദ്ദേഹം സുപ്രീം കോടതിയിൽ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കുകയായിരുന്നു.
തുടർന്ന് മുതിർന്ന അഭിഭാഷകർ ഇടപെട്ടതിനൊടുവിലാണ് പ്രവേശിക്കാൻ അനുമതി നൽകിയത്. നാളെ ഹർജി പരിഗണനയ്ക്ക് വരുമ്പോൾ കോൺഗ്രസിനു വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ് വിയും ഹാജരാകും.

COMMENTS