കൊച്ചി: വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഷെയിന്‍ നിഗത്തിനെതിരെ വിവാദങ്ങള്‍ ഉയരുന്ന അവസരത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പു...
കൊച്ചി: വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഷെയിന്‍ നിഗത്തിനെതിരെ വിവാദങ്ങള്‍ ഉയരുന്ന അവസരത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ ലുക്കില്‍ താരം. താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള ഷെയിനിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഹെയര്‍ സ്റ്റൈലിന്റെ കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. മറ്റൊരു ചിത്രത്തിനു വേണ്ടി ഷെയിന്‍ മുടി മുറിച്ചെന്ന ആരോപണവുമായി വെയിലിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ജോബി തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഷെയിനും രംഗത്തെത്തിയിരുന്നു.
പിന്നീട് അമ്മയും ഫെഫ്കയും നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്‍ സിനിമയുമായി സഹകരിക്കുന്നില്ല എന്നു കാട്ടി നിര്‍മ്മാതാവ് വീണ്ടും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടനെ ഇനി ഒരു സിനിമയിലും അഭിനയിപ്പിക്കില്ല എന്ന തീരുമാനം ഫെഫ്ക എടുത്തിരുന്നു.
എന്നാല്‍ തന്നെയാണ് ശരിക്കും സിനിമയുടെ ചിത്രീകരണ വേളയില്‍ ബുദ്ധിമുട്ടിച്ചതെന്നാരോപിച്ച് നടനും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ മുടിയും താടിയുമൊക്കെ പറ്റെ വെട്ടിയ നിലയിലുള്ള ഷെയിനിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Keywords: Actor Shane Nigam, New look, Veyil movie

COMMENTS