ശ്രീനഗർ: സിയാച്ചിനിൽ പട്രോളിംഗിനു പോയ സൈനിക സംഘത്തിലെ എട്ടുപേർ ഇടിഞ്ഞുവീണ മഞ്ഞുമലയുടെ അടിയിൽ പെട്ടു. വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭ...
ശ്രീനഗർ: സിയാച്ചിനിൽ പട്രോളിംഗിനു പോയ സൈനിക സംഘത്തിലെ എട്ടുപേർ ഇടിഞ്ഞുവീണ മഞ്ഞുമലയുടെ അടിയിൽ പെട്ടു.
വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. സൈനികരെ രക്ഷിക്കാനുള്ള തീവ്രശ്രമം നടക്കുകയാണെന്ന് സേനാ വക്താവ് അറിയിച്ചു.
ലേയിൽ നിന്നുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. രാത്രിയിലെ അതിശൈത്യവും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് കാരക്കോറം മലനിരകളിലെ സിയാച്ചിൻ മഞ്ഞുപാളികൾ.
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് പാകിസ്താനിൽനിന്ന് ഇന്ത്യൻ സേന സിയാച്ചിൻ മേഖല പിടിച്ചെടുത്തത്.
Keywords: Siachen, India, Pakistan, Glacier, Avalanche

COMMENTS