സൗദി: യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാതിരിക്കാന്‍ ടാക്സികളില്‍ മീറ്റര്‍ റീഡിംഗ് മെഷ്യന് സ്ഥാപിക്കാനും, നിയമലംഘനത്തിന...
മാത്രമല്ല, മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ യാത്ര സൗജന്യമാണെന്ന സന്ദേശം യാത്രക്കാര്‍ കാണും വിധം ടാക്സികളില്‍ എഴുതി വയ്ക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി , ടാക്സി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ നിയമം പബ് ളിക് ടാക്സി, ഫാമിലി ടാക്സി, എയര്‍പോര്‍ട്ട് ടാക്സി എന്നിവയ്ക്കെല്ലാം ബാധകമാണ്.
യാത്ര തുടങ്ങുമ്പോള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍
ടാക്സി ഉടമയ്ക്ക് 3000 റിയാല്‍ പിഴ ചുമത്തും.
മാത്രമല്ല, ഏറ്റവും പുതിയ മോഡല്‍ വാഹനങ്ങളായിരിക്കണം സര്‍വ്വീസിന് ഉപയോഗിക്കേണ്ടത്.
അതേസമയം, അഞ്ച് ടാക്സികള്‍ ഉണ്ടെങ്കില്‍ ഫാമിലി ടാക്സി സര്‍വ്വീസിനുള്ള ലൈസന്‍സ് അനുവദിക്കും. എന്നാല്‍, ഫാമിലി ടാക്സികള്‍ സൗദി വനിതകള്‍ ആയിരിക്കും ഓടിക്കുക.
മാത്രമല്ല, എയര്‍പോര്‍ട്ട് ടാക്സികള്‍ എയര്‍പോര്‍ട്ടിന് പുറത്ത് നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും അതോറിറ്റി നല്‍കിയിട്ടുണ്ട്.
അതേസമയം, പബ് ളിക് ടാക്സി കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ റിയാദ്, മക്ക, ജിദ്ദ നഗരങ്ങളില്‍ ചുരുങ്ങിയത് 250 ഉം, മദീന, റമാം എന്നീ നഗരങ്ങളില്‍ നൂറും ടാക്സികള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയോടെ മറ്റ് നഗരങ്ങളിലെ വ്യവസ്ഥകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
Keywords: Meter Reading, Taxi, Transport Athority, Saudi
COMMENTS