ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസായ 'ഒരു സര്‍ബത്ത് കഥ'യ്ക്കുവേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ...
ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസായ 'ഒരു സര്‍ബത്ത് കഥ'യ്ക്കുവേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിച്ചു.
അഭിനയത്തിനുപുറമേ ഗായകനായും തിളങ്ങിയ ദുല്‍ഖറിന്റെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഗായകനായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.
തന്റെ വെബ് സീരിസിനുവേണ്ടി ഒരു ഗാനം ദുല്‍ഖര്‍ ആലപിക്കണമെന്ന കുട്ടി സംവിധായകന്‍ അദ്വൈതിന്റെ ആഗ്രഹപ്രകാരം അച്ഛനായ നടന്‍ ജയസൂര്യ ആവശ്യപ്പെട്ടത് പ്രകാരമാണ് ദുല്‍ഖര്‍ പാടിയത്.
ലയ കൃഷ്ണരാജ് എഴുതിയ വരികള്‍ക്ക് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ആദ്യമായി സംവിധാനം ചെയ്ത വെബ് സീരിസായ 'ഒരു സര്‍ബത്ത് കഥ' ഉടന്‍ തന്നെ പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രനായ അദ്വൈത്.
Keywords: Dulquer Salmaan, Adwaith Jayasurya, Song
COMMENTS