മനാമ: ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് റോഡില്‍ മിര്‍ദിഫ് സിറ്റി സെന്ററിനു സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബസ് ഇടിച്ച് എട്...
മരിച്ചവരില്‍ ആറ് തമിഴ്‌നാട്ടുകാരുള്‍പ്പെടെ ഏഴു പേര്‍ ഇന്ത്യാക്കാരാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, അതേസമയം, ഒരു ഇന്ത്യക്കാരനും ആറ് നേപ്പാളികളും, ഒരു പാകിസ്ഥാനിയുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫസ്റ്റ് സെക്യൂരിറ്റി എന്ന സ്ഥാപനത്തിലെ 14 ജീവനക്കാരെയും കൊണ്ട് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, പരിക്കേറ്റ് റാശിദ് ആശുപത്രിയില്‍ കഴിയുന്നവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Bus Crash, Mohamed Bin Zayed Road, Dead, Injury, Dubai
COMMENTS