അരൂര്‍: 183 ബൂത്തുകളിലായി 1.9 ലക്ഷം വോട്ടര്‍മാരുള്ള അരൂരിലെ വോട്ടര്‍പ്പട്ടികയില്‍ 12000 പേരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നുവെന്ന ...
അരൂര്‍: 183 ബൂത്തുകളിലായി 1.9 ലക്ഷം വോട്ടര്‍മാരുള്ള അരൂരിലെ വോട്ടര്‍പ്പട്ടികയില്‍ 12000 പേരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. രംഗത്തെത്തി.
മാത്രമല്ല, വോട്ടെടുപ്പില്‍ ക്രമക്കേട് ലക്ഷ്യം വച്ച് ഇടതുമുന്നണി മുന്‍കൂട്ടി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും യു.ഡി.എഫ് പറയുന്നു.
വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിക്കുന്ന മിക്ക വോട്ടര്‍മാരുടെയും ഫോട്ടോകള്‍ അവരുടെ വ്യത്യസ്തകാലയളവില്‍ എടുത്തിട്ടുള്ളതാണെന്നും ആരോപണത്തില്‍ തെളിവ് സഹിതം വ്യക്തമാക്കുന്നു.
12000 ത്തോളം ഇരട്ട വോട്ടര്‍മാരുള്ള അരൂരിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷിക്കണമെന്നും, നീതിപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കണമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Keywords: By Eelection, Voter List, Aroor
COMMENTS