തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന്റെ പിഴ വര്ദ്ധിപ്പിച്ചതിനെരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഓണക്കാലത്ത് ഇളവ് അനുവദിക്...
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന്റെ പിഴ വര്ദ്ധിപ്പിച്ചതിനെരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഓണക്കാലത്ത് ഇളവ് അനുവദിക്കുന്നതിനോടൊപ്പം ബോധവല്‍ക്കരണവും നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
കേന്ദ്രത്തിന്റെ പരിഷ്കരിച്ച മോട്ടാര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമലംഘനത്തിന് വന്‍ തുക പിഴ ഈടാക്കുന്നത്.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രബല്യത്തില്‍ വന്ന വര്‍ദ്ധിത പിഴയ്ക്കെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. ജനരോഷം ശക്തമായ സാഹചര്യത്തില്‍ വന്‍ പിഴ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പിഴ കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനായി നിയമവകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Traffic Law, High Fine, Minister A.K. Saseendran, Kerala
COMMENTS