മെഴ്സിഡസിന്റെ ബെന്‍സ് ജി ക് ളാസ് 350 ഡി ഒക്ടോബര്‍ 16 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഒരു കോടി രൂപയാണ് ജി ക് ളാസ് 350 ഡിയുടെ എക്സ്...
വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്താണ് വാഹനം ഇന്ത്യയിലെത്തിക്കുക.
മെഴ്സിഡസ് ലോഗോ പതിപ്പിച്ച ലളിതമായ ഗ്രില്ലും ചെറിയ ബമ്പറും, എല്‍.ഇ.ഡി ഹെഡ്ലാമ്പും ബോണറ്ററില്‍ ടേണ്‍ ഇന്റിക്കേറ്ററുമുണ്ട്.
മാത്രമല്ല, ഇന്റീരിയറിലെ മുഖ്യ ആകര്‍ഷണമായി രണ്ട് സ്ക്രീനുകളുള്ള വൈഡ് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. അതുമാത്രമല്ല, ഇന്‍സ്ട്രുമെന്റ് ക് ളെസ്റ്ററിലും രണ്ട് സ്ക്രീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്റീരിയറിനെ ആര്‍ട്ടികോ ലെതര്‍ ഉപയോഗിച്ചാണ് മോടിപിടിപ്പിച്ചിരിക്കുന്നത്.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ വി 6 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ജി ക് ളാസ് 350 ഡി വാഹനത്തിന്റെ ട്രാന്സ്മിഷന് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണുളളത്.
199 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ജി ക് ളാസ് 350 ഡി 7.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും.
Keywords: Mercedes Benz, India, Launch
COMMENTS