ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിനുവേണ്ടി സേന എന്തിനും തയ്യാറാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും കരസേ...
ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിനുവേണ്ടി സേന എന്തിനും തയ്യാറാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.
കശ്മീർ വിഷയം അവസാനിച്ചുവെന്നും ഇനി ചർച്ച പാക്അ ധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രതികരണം. അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അത് വീണ്ടെടുക്കുന്നതിനായി എന്തിനും തയ്യാറാണെന്ന് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് രാഷ്ട്രീയ നേതൃത്വം പറയണം അതനുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധമാണെന്നും കരസേനാ മേധാവി പറഞ്ഞു. ജമ്മു കശ്മീരിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്നു എന്ന് അന്താരാഷ്ട്ര വേദികളിൽ പ്രചരിപ്പിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഇതിനു പിന്നാലെയാണ് ചർച്ച ഇനി അധിനിവേശ കശ്മീരിന് കുറിച്ചു മാത്രമാണെന്ന് കരസേനാ മേധാവി വ്യക്തമാക്കിയത്.

COMMENTS