ഭര്‍ത്താവ് ആനന്ദ് അഹൂജയും ദുല്‍ഖറും ചേര്‍ന്ന് തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതായി തുറന്ന് പറഞ്ഞ് സോനം കപൂര്‍. ...
ഭര്‍ത്താവ് ആനന്ദ് അഹൂജയും ദുല്‍ഖറും ചേര്‍ന്ന് തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതായി തുറന്ന് പറഞ്ഞ് സോനം കപൂര്‍.
സോനവും ദുല്‍ഖറും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിനിടെയാണ് സോനത്തിന്റെ ഈ വെളിപ്പെടുത്തല്‍.
എന്നാല്‍, സോനത്തെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് ദുല്‍ഖര്‍ മറുപടി പറഞ്ഞു.
സോനവും, ദുല്‍ഖറും പ്രധാന വേഷത്തിലെത്തുന്ന സോയ ഫാക്ടര്‍ എന്ന് സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് ആനന്ദ് അഹൂജയുമായി ദുല്‍ഖര്‍ സൗഹൃദത്തിലാകുന്നത്.
ദുല്‍ഖറിന്റെ അഭിപ്രായത്തില്‍ നന്നായി സംസാരിക്കുന്ന നല്ല വ്യക്തിത്വത്തിനുടമയാണ് അഹൂജ.
തങ്ങള്‍ ആണുങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടിയാണ് സോനത്തെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതെന്നാണ് ദുല്‍ഖറിന്റെ വിശദീകരണം.
ഇതിനിടെ സോനവും ദുല്‍ഖറും പ്രധാന വേഷത്തില്‍ അഭിനയിച്ച സോയ ഫാക്ടര്‍ റിലീസിനുള്ള തയ്യാറെടുപ്പിലാണ്.
Keywords: Sonam Kapoor, Anand Ahuja, Dulquer Salman
COMMENTS