പാട്‌ന: ബീഹാറിലെ മിസഫര്‍പുരിലെ സരൈയയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡൈവറില്‍ നിന്ന് സീറ്റ് ബെല്‍റ്റിടാത്തതിന്റെ പേരില്‍ 1000 രൂപ പിഴ...
പാട്‌ന: ബീഹാറിലെ മിസഫര്‍പുരിലെ സരൈയയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ ഡൈവറില്‍ നിന്ന് സീറ്റ് ബെല്‍റ്റിടാത്തതിന്റെ പേരില്‍ 1000 രൂപ പിഴ ഈടാക്കി.
അതേസമയം, സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കുമെന്ന ഓട്ടോ ഡ്രൈവറുടെ ചോദ്യത്തിന് ചെവികൊടുക്കാതെയാണ് പിഴ ഈടാക്കിയത്.
ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളിലും മറ്റും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നിരിക്കെ, നിയമലംഘനം നടത്തിയ ഓട്ടോ ഡ്രൈവറില്‍ നിന്നാണ് പിഴ ഈടാക്കിയതെന്നാണ് സരൈയിലെ പൊലീസിന്റെ വാദം.
മാത്രമല്ല, ദരിദ്രനായതിനാല്‍ ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഓട്ടോഡ്രൈവറില്‍ നിന്ന് ഈടാക്കിയതെന്നാണ് സരൈയിലെ പൊലീസ് പറയുന്നത്.
ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ നിയമലംഘനത്തിന്റെ പേരില്‍ പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഓട്ടോഡ്രൈവര്‍മാര്‍ക്കിടയില്‍ ആശങ്കയ്ക്കും, പ്രതിഷേധത്തിനും കാരണമായി.
Keywords: Motor Vechicle Act, Seat Belt, Fine, Auto Driver, Bihar
COMMENTS