ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയുടെ ക്രൈസിസ് മാനേജ്മെൻറ് വിദഗ്ധനും മുൻ കർണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിനെ ഹവാല പണം വെളുപ്പിച്ചു എന്ന കേസ...
ന്യൂഡൽഹി : കോൺഗ്രസ് പാർട്ടിയുടെ ക്രൈസിസ് മാനേജ്മെൻറ് വിദഗ്ധനും മുൻ കർണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിനെ ഹവാല പണം വെളുപ്പിച്ചു എന്ന കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നാലുദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിനെ തുടർന്ന് കർണാടകത്തിലെമ്പാടും അക്രമങ്ങൾ അരങ്ങേറുകയാണ്. ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.
കർണാടകത്തിൽ ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുകയാണ്.
പ്രതിപക്ഷ നേതാക്കളെ ഒന്നാകെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.
ശിവകുമാർ അറസ്റ്റിലാകുമെന്ന് നേരത്തെതന്നെ വാർത്തയുണ്ടായിരുന്നു. ബിജെപിക്ക് തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ഡി കെ ശിവകുമാർ.
2017ൽ ഗുജറാത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി നടത്തിയ നീക്കം അട്ടിമറിച്ചത് ശിവകുമാറിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് കോൺഗ്രസ് എംഎൽഎമാരെ ശിവകുമാർ കൊണ്ടുവന്ന കർണാടകത്തിലെ ബിദഡിയിലെ റിസോർട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു.
ശിവ കുമാറിൻറെ വീടും ഓഫീസും സ്ഥാപനങ്ങളും ആദായനികുതി വകുപ്പ് അന്നു റെയ്ഡ് ചെയ്യുകയും അനധികൃത സമ്പാദ്യത്തിന്റെ രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അന്നു മുതലാണ് ശിവകുമാറിനെ ബിജെപി നോട്ടമിട്ടു തുടങ്ങിയത്. പിന്നീട് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതിനും അടുത്തിടെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിയ ശ്രമങ്ങൾ ചെറുക്കുന്നതിലും ഏറ്റവും മുന്നിൽ നിന്നത് ശിവകുമാർ ആയിരുന്നു.
കുറച്ചുകാലം മുമ്പ് ഡൽഹിയിൽ സഫ് ദർജംഗ് റോഡിലെ ശിവകുമാറിന്റെ വസതിയിൽനിന്ന് എട്ടരകോടി രൂപ പിടിച്ചെടുത്തിരുന്നു. ഡൽഹിയിലെ ശർമ ട്രാവൽസ് ബസ്സുകൾ വഴി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് കള്ളപ്പണം എത്തിച്ച് വെളുപ്പിക്കുകയായിരുന്നു ശിവകുമാറും കൂട്ടരും എന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിന് ശിവകുമാർ ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

COMMENTS