വിജയവാഡ : ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവും മനകും വിജയവാഡയിലെ വീട്ടില്‍ തടങ്കലില്‍. ...
വിജയവാഡ : ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവും മനകും വിജയവാഡയിലെ വീട്ടില്‍ തടങ്കലില്‍.
സംസ്ഥാനത്തെ വൈ എസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ഇന്നു നടത്താനിരുന്ന പ്രതിഷേധ സമരം മുന്നില്‍ക്കണ്ടാണ് വീട്ടുതങ്കല്‍. തടങ്കലില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു ഉപവാസത്തിലാണ്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സംഘര്‍ഷാവസ്ഥ സംജാതമായിരിക്കുകയാണ്.
നിരവധി നേതാക്കളും പ്രവര്‍ത്തകരും പല സ്ഥലങ്ങളിലായി വീടുകളിലും പൊലീസ് സ്റ്റേഷനിലും കരുതല്‍ തടങ്കലിലാണ്.
ജഗന്‍മോഹന്‍ സര്‍ക്കാരും പ്രവര്‍ത്തകരും ചേര്‍ന്നു തെലുങ്കുദേശം പ്രവര്‍ത്തകരെ കൊല്ലുന്നുവെന്നും ഇതിനകം എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് പ്രതിഷേധസമരത്തിന് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തത്.
ഇതിനെതിരേ വൈ എസ് ആര്‍ കോണ്‍ഗ്രസും പ്രതിഷേധ സമരത്തിലാണ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടിയെന്നാരോപിച്ചാണ് ഭരണപക്ഷത്തിന്റെ സമരം. രണ്ടു സമരങ്ങളും കൂടിയായപ്പോള്‍ സംസ്ഥാനത്ത് കനത്ത സംഘര്‍ഷാവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്.
Keywords: Chandrababu Naidu, Telugudesham, YSR congress, House Arrest, Andhra Pradesh
COMMENTS