തിരുവനന്തപുരം: അമിത വേഗത്തിൽ കാറോടിച്ച് പത്രപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസിലെ പ്രതി ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവ...
തിരുവനന്തപുരം: അമിത വേഗത്തിൽ കാറോടിച്ച് പത്രപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസിലെ പ്രതി ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തു.
തിരുവനന്തപുരം ആർടിഒ യുടേതാണ് നടപടി. ബഷീറിനെ ഇടിച്ചു കൊന്ന് രണ്ടാഴ്ചയായിട്ടും ശ്രീറാമിനെതിരെ നടപടിയൊന്നും സ്വീകരിക്കാതിരുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഈ വിഷയത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറിയോട് ഗതാഗത മന്ത്രി വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടി. ശ്രീറാമിന് അപ്പീൽ നൽകാൻ സമയം അനുവദിച്ചിട്ടുണ്ട്.
ശ്രീറാമിനോടൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെതിരെ നടപടിക്ക് ഗതാഗത വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. നിരന്തരമായി വഫ ട്രാഫിക് ലംഘനം നടത്തിയത് ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

COMMENTS