തിരുവനന്തപുരം: മഴ ശക്തിയാര്‍ജ്ജിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോട്ടയം...
തിരുവനന്തപുരം: മഴ ശക്തിയാര്‍ജ്ജിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
ഇതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 94 ആയി. കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കവളപ്പാറയില്‍ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്.
വയനാട് പുത്തുമലയില്‍ ദുരന്തത്തിലകപ്പെട്ട ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ലെന്നും അതിശക്തമായ മണ്ണിടിച്ചിലാണെന്നും മണ്ണ് സംരക്ഷണ വകുപ്പ് റിപ്പോര്‍ട്ടു ചെയ്തു.
* മലപ്പുറം തിരൂരില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ ബന്ധുവായ തിരുന്നാവായ കൊടക്കല്‍ സ്വദേശി അബ്ദുള്‍ റസാഖ് കുഴഞ്ഞുവീണു മരിച്ചു. വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളത്ത് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
COMMENTS