തിരുവനന്തപുരം: ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 28 വരെ കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും ശക്തമായ ഒറ്റപ്പെട്...
തിരുവനന്തപുരം: ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 28 വരെ കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് മഴയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത. ഈ ജില്ലകളിൽ വിവിധ ദിവസങ്ങളിലായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം 28 ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ സന്തോഷ് അറിയിച്ചു.
പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ലക്കിമ ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

COMMENTS