ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന...
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ജൂലായ് 29 നും 31 നും നിയന്ത്രണരേഖ കടന്നു ഭീകരരെ കടത്തിവിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയും ഇതില്‍ ഒരു ദൗത്യം വിജയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ നടപടികള്‍ക്ക് ഒരുങ്ങുന്നത്.
നാലോ അഞ്ചോ ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടാന്‍ പാകിസ്ഥാനു കഴിഞ്ഞുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. പുല്‍വാമയില്‍ നടത്തിയതിനു സമാനമായ ഭീകരാക്രമണങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ ഭീകരര്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.
പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളെയും ഇന്ത്യന്‍സേന അതിശക്തമായി നേരിട്ട് തകര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബി എ ടി) അംഗങ്ങളെയും ഭീകരരെയും കെറന്‍ സെക്ടറില്‍ ഇന്ത്യന്‍ സേന വധിച്ചിരുന്നു.
ഇരുപതോളം ബി എ ടി അംഗങ്ങളും ഭീകരരും സംയുക്തമായാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ സൈന്യം വധിക്കുകയായിരുന്നു.ു തങ്ങളുടെ ഉദ്യോഗസ്ഥരുടേയും ഭീകരരെയും മൃതദേഹങ്ങള്‍ വെള്ളപ്പതാകയുമായി വന്ന് എടുത്തുകൊണ്ടു പോകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഭീകരാക്രമണ സാധ്യത ഉള്ളതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളും എത്രയും പെട്ടെന്ന് കശ്മീര്‍ വിടാന്‍ കേന്ദ്ര സര്‍ക്കാരും കശ്മീര്‍ ഭരണകൂടവും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ കശ്മീരില്‍ നിന്ന് പുറത്തേക്ക് പോകാന്‍ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും വന്‍തിരക്കാണ്.
ഈ നിര്‍ദ്ദേശങ്ങളും അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവും കശ്മീരിലെ ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്. എടിഎമ്മുകള്‍ക്കും കടകള്‍ക്കും മുന്നില്‍ കഴിഞ്ഞ ദിവസം വന്‍ ക്യൂ ആയിരുന്നു. സംഘര്‍ഷം മുന്നില്‍ കണ്ട് പണവും ആഹാരസാധനങ്ങളും ജനം സംഭരിക്കുന്നുവെന്നാണ് സൂചന.
ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സന്ദര്‍ശന പദ്ധതി തയ്യാറാക്കി വരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗവ എന്നിവരുമായി പാര്‍ലമെന്റ് കോംപ്ലക്‌സില്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി.
അമര്‍നാഥ് യാത്രാ റൂട്ടില്‍ പാകിസ്ഥാന്റെയും അമേരിക്കയുടെയും സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തിയതും ഭീതി പടര്‍ത്തിയിരുന്നു. പാകിസ്ഥാന്‍ സേന നല്കിയ ആയുധങ്ങളുമായി ഭീകരര്‍ ഈ മേഖലയില്‍ എത്തിയതിന് തെളിവായിട്ടാണ് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ആഴ്ച 100 കമ്പനി കേന്ദ്ര പാരാമിലിറ്ററി സേനയെ കൂടി ആഭ്യന്തര മന്ത്രാലയം കശ്മീരില്‍ നിയോഗിച്ചിരുന്നു. ഒരു കമ്പനിയില്‍ 100 സൈനികരാണ് ഉള്ളത്.
Key \Words: India, Border, Pakistan, Terrorists, Jammu Kashmir
COMMENTS