ഫ്ളോറിഡ: യു.എസില്‍ ഹൈവേ 60 ന് സമീപമുള്ള സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ...
ഫ്ളോറിഡ: യു.എസില്‍ ഹൈവേ 60 ന് സമീപമുള്ള സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷണ മുതലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
ഇന്നലെ രാവിലെ യു.എസ്. സമയം 10.30 ന് നടന്ന സംഭവത്തില്‍ പ്രതി ജെയ്സണ്‍ ഹനസന്‍ ജൂനിയറാണ് മലയാളിയായ കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയിലി (68) നെ കൊലപ്പെടുത്തിയത്.
തോക്ക് ചൂണ്ടി മാത്യുവിന്റെ എസ്.യു.വി തട്ടിയെടുത്ത പ്രതി ഇദ്ദേഹത്തെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റി വാഹനം ഓടിച്ചുപോകുകയായിരുന്നു.
പൊലീസ് പിന്തുടരുന്നതിനിടെ പ്രതി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
തട്ടിക്കൊണ്ടുപോയ മാത്യുവിനായുള്ള അന്വേഷണത്തിനിടെ വൈകിട്ട് നാലു മണിക്ക് വാഷിങ്ടണ്‍ റോഡിലെ കവര്‍ച്ച ചെയ്ത ബാങ്കിന് സമീപമുള്ള സേക്രട്ട് ഹാര്‍ട് ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിന് പിന്നില്‍ നിന്ന് മൃതദേഹം കണ്ടെത്തി.
Keywords: Robbery, US, Pravasi, killed
COMMENTS