തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷത്തില്‍ അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്നു വ്യക്തമാവുന്നു. അഖില്‍ യൂണിറ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷത്തില്‍ അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്നു വ്യക്തമാവുന്നു.
അഖില്‍ യൂണിറ്റ് കമ്മറ്റി അംഗങ്ങളുടെ നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ കൊല്ലണമെlന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നാണ് എഫ്.ഐ.ആര്. റിപ്പോര്‍ട്ട്.
കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമാണ് കത്തിയുമായി വന്നത് . നസീമും അമൽ എന്ന മറ്റൊരു വിദ്യാർഥിയും ചേർന്നു അഖിലിനെ പിടിച്ചുനിർത്തി കൊടുക്കുകയായിരുന്നു.
ഈ സമയം ശിവരഞ്ജിത്ത് നെഞ്ചിൽ കുത്തുകയായിരുന്നു . ഏഴുപേരെയാണ് സംഭവത്തിൽ പ്രതി ചേർത്തിരിക്കുന്നത് ഏഴു പേരും ഒളിവിൽ പോയതായാണ് പോലീസ് പറയുന്നത്.
എല്ലാവരും ജില്ല വിട്ടതായും സൂചനയുണ്ട്. വധശ്രമത്തിനു ശേഷം പ്രതികൾ എല്ലാവരും ഒരുമണിക്കൂറോളം യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ തന്നെ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ഇവർ ഒളിവിൽ പോയത് .
പോലീസ് കോൺസ്റ്റബിൾ റാങ്ക് നിയമനം കാത്തിരിക്കുകയാണ് പ്രതികളായ ശിവ രഞ്ജിത്തും നസീമും . പൊലീസിനെ ആക്രമിച്ച കേസിലും നസീം നേരത്തെ പ്രതിയാണ്. ഈ കേസ് രഹസ്യമാക്കി വച്ചുകൊണ്ടാണ് നസീമിന് 28ആം റാങ്ക് നൽകിയതെന്നും ആരോപണമുണ്ട് .
കോളേജിലെ എസ്എഫ്ഐ ലോക്കൽ കമ്മിറ്റി യൂണിറ്റ് അംഗമാണ് ആക്രമണത്തിന് ഇരയായ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥിയായ അഖിൽ .
നേതാക്കളെ അനുസരിക്കുന്നില്ല എന്നുള്ളതാണ് അഖിലിന് എതിരായ പ്രധാനമായ പരാതി . ഇത്തരത്തിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത വിദ്യാർത്ഥികളെ ആക്രമിച്ചു ഇല്ലാതാക്കാൻ നേരത്തെയും ശ്രമം നടന്നിട്ടുള്ളതായി ആക്ഷേപമുണ്ട്.
Keywords: University college, Thiruvananthapuram, Murder attempt, Akhil, SFI

COMMENTS