തിരുവനന്തപുരം: തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖി കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അമ്പൂരി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെ...
തിരുവനന്തപുരം: തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖി കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അമ്പൂരി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി അഖിലിന്റെ സഹോദരനായ രാഹുലിനെ തിരുവനന്തപുരം - കൊല്ലം അതിര്‍ത്തിയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
രാഖിയെ കാറില്‍ വച്ച് കഴുത്ത്‌ഞെരിച്ച് ബോധം കെടുത്തിയത് രാഹുലാണ്.
അതേസമയം, മുഖ്യപ്രതി അഖില്‍ സൈന്യത്തില്‍ തിരികെ എത്തിയിട്ടില്ലെന്നും മുങ്ങിയതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ട് ദിവസത്തിനകം പ്രതികള്‍ എല്ലാം പിടിയിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പൂവാര്‍ സി.ഐ. സജീവന്‍ പറഞ്ഞു.
എന്നാല്‍, കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാഖിയുടെ പിതാവ് രാജന്‍ പറഞ്ഞു. അമ്പൂരിയിലെ വീട്ടില്‍ വച്ച് കൊലപാതകം നടന്നിട്ടും അഖിലിന്റെ മാതാപിതാക്കള്‍ അറിഞ്ഞില്ലെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കൊലപാതകത്തില്‍ അവര്‍ക്കും പങ്കുണ്ടെന്നും രാഖിയുടെ പിതാവ് രാജന്‍ ആരോപിക്കുന്നു.
കൊലപാതകം ആസൂത്രണം ചെയത്
രാഖിയെ കൊന്നത് പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല. ആഴ്ചകള്‍ക്ക് മുന്നേ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. രാഖിയും അഖിലും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇവര്‍ വിവാഹിതരായെന്നും, ഭാര്യാഭര്‍ത്താക്കന്മാരെപോലെയാണ് ജീവിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഇതിനിടെ അന്തിയൂര്‍ക്കോണത്തെ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും ഫെബ്രുവരിയില്‍ വിവാഹനിശ്ചയവും കഴിഞ്ഞു. ഇതേച്ചൊല്ലി അഖിലും രാഖിയും തമ്മില്‍ പ്രശ്‌നമുണ്ടാകുകയും പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ രാഖിയോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഈ ആവശ്യം നികാരിച്ച രാഖിയെ കൊല്ലാന്‍ അഖിലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന ആസൂത്രണം ചെയ്യുകയായിരുന്നു.
അഖിലിന്റെ നിര്‍ദ്ദേശ പ്രകാരം ജൂണ്‍ 21 ന് കൊച്ചിയിലെ ജോലി സ്ഥലത്തേയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാഖി വൈകിട്ട് അഞ്ച് മണിയോടെ നെയ്യാറ്റിന്‍കരയിലെത്തി. അവിടെ സുഹൃത്തിന്റെ കാറില്‍ കാത്തു നിന്ന അഖില്‍ താന്‍ നിര്‍മ്മിക്കുന്ന പുതിയ വീട് കാണിക്കാമെന്ന വ്യാജേന അമ്പൂരിയിലേക്ക് യാത്ര തിരിച്ചു. അമ്പൂരിയിലെ തട്ടാംമുക്കിലെത്തിച്ചു.
പുതിയ വീടിനുമുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു സഹോദരന്‍ രാഹുലും, സുഹൃത്ത് ആദര്‍ശും. കാര്‍ മുറ്റത്തു നിര്‍ത്തിയപ്പോള്‍ രാഹുല്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി 'എന്റെ അനുജന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ, ജീവിച്ചിരിക്കേണ്ടേ' എന്നു പറഞ്ഞുകൊണ്ടി രാഖിയുടെ കഴുത്ത് ഞെരിച്ചു. കരയുന്ന ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്റെ ആക്‌സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കിയിരുന്നു. പിന്നീട് മുന്‍സീറ്റില്‍ നിന്ന് പിന്‍സീറ്റിലേക്കു വന്ന അഖില്‍ മൃതപ്രായമായി ബോധരഹിതയായ രാഖിയെ കാറില്‍ സൂക്ഷിച്ചിരുന്ന പഌസ്റ്റിക് കയര്‍കൊണ്ടു കുരുക്കിട്ട് ഇരുവരും ചേര്‍ന്ന് വലിച്ചുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ എത്തിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മൃതദേഹം മറവു ചെയ്യാനായി നേരത്തെ കുഴി തയ്യാറാക്കിയിരുന്നു. പൂര്‍ണ്ണ നഗ്നമാക്കിയ മൃതദേഹം വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനും മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ച് മൂടി കമുകിന്‍ തൈകളും നട്ടു വെന്നാണ് പിടിയിലായ ആദര്‍ശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂവാര്‍ സി.ഐ. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
രാഖിയും അഖിലും വിവാഹിതരായിരുന്നു
ഒരു മിസ്ഡ് കോളില്‍ തുടങ്ങിയ പ്രണയമായിരുന്നു രാഖിയുടെയും അഖിലിന്റെയും. അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്ന അഖിലും രാഖിയും എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുന്നതിനിടയിലായിരുന്നു അഖില്‍ അന്തിയൂര്‍കോണത്തെ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതും ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടത്തിയതും. എന്നാല്‍, ഈ വിവാഹം തടസപ്പെടുത്താന്‍ ശ്രമിച്ച രാഖിയെ അഖിലിന്റെ നേതൃത്വത്തില്‍ സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് വകവരുത്താന്‍ പല തവണ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
തെളിവ് നശിപ്പിക്കല്‍
കൊലപാതത്തിന് വേണ്ടി അഖിലും സഹോദരന്‍ രാഹുലും ഉപയോഗിച്ച കാര്‍ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണെന്ന് പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാന്‍ കാര്‍ പലപ്രവശ്യം കഴുകി.
അഖില്‍ നാട്ടിലെത്തുമ്പോഴേല്ലാം സുഹൃത്തായ രതീഷിന്റെ കാര്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊലയുടെ കാരണം വിവാഹം മുടക്കിയതിലുള്ള പ്രതികാരം
അന്തിയൂര്‍ക്കോണം സ്വദേശിയുമായുള്ള വിവാഹം രാഖി മുടക്കിയതിന്റെ പ്രതികാരമെന്നാണ് പ്രതികള്‍ക്ക് വേണ്ട സൗകര്യമൊരുക്കി ഒപ്പം കൂടിയ അസറ്റിലായ സുഹൃത്ത് ആദര്‍ശിന്റെ മൊഴി.
അഖിലിനെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നും, കൊലയ്ക്ക് ഉപയോഗിച്ച പഌസ്റ്റിക് കയര്‍, കുഴിവെട്ടി മുടാനുപയോഗിച്ച മണ്‍വെട്ടി തുടങ്ങിയവ തെളിവെടുപ്പോടെ കണ്ടെത്തി അഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കേസന്വേഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പൂവാര്‍ സി.ഐ സജീവന്‍ പറയുന്നത്.
Keywords: Rahi, Akhil, Rahul, Adarsh, Murder
COMMENTS