ബംഗളൂരു: ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അപഹസിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണാടകത്തില്‍, രാജിവെച്ച ശേഷം വീണ്ടും കോണ്‍ഗ്രസ് ക്...
ബംഗളൂരു: ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അപഹസിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്ന കര്‍ണാടകത്തില്‍, രാജിവെച്ച ശേഷം വീണ്ടും കോണ്‍ഗ്രസ് ക്യാമ്പിലേക്ക് വന്ന മുന്‍മന്ത്രിയും എംഎല്‍എയുമായ എം ബി ടി നാഗരാജ് വീണ്ടും കൂറുമാറി മാറി മറുപക്ഷം ചേര്‍ന്നു.
ബിജെപി നേതാവ് യെദ്യൂരപ്പയുടെ പി എ സന്തോഷിനൊപ്പം നാഗരാജ് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് കടന്നു. എച്ച് എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ആയിരുന്നു നാഗരാജ് ബംഗളൂരു വിട്ടത്. രണ്ടു ദിവസമായി നാഗരാജിന്റെ ഫോണ്‍ ഓഫാണ്.
കര്‍ണാടകത്തില്‍ രാഷ്ട്രീയ നടപടികള്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതിയില്‍ തുടരാന്‍ സുപ്രീംകോടതിഉത്തരവിട്ടതിന് പിന്നാലെ സഭയില്‍ വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞിരുന്നു. ഇതോടെയാണ് എന്തുവിലകൊടുത്തും എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ ഭരണപക്ഷവും ബിജെപിയും തീവ്രശ്രമം ആരംഭിച്ചത്.
ഏറ്റവും കൂടുതല്‍ പണവും അധികാരവും ഉറപ്പു പറയുന്നവരുടെ ഒപ്പം ഏത് എംഎല്‍എയും പോകും എന്ന അവസ്ഥയാണ് ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ കാണാന്‍ കഴിയുന്നത്. കുമാരസ്വാമി മന്ത്രിസഭയില്‍ ഹൗസിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു രാജിവെച്ചു ബിജെപി ക്യാമ്പിലേക്ക് ശ്രമിച്ച നാഗരാജ്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ നാഗരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജി പിന്‍വലിക്കുകയാണെന്നും തിരിച്ചു കോണ്‍ഗ്രസ്സില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും നാഗരാജ് പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല രാജിവച്ച സുധാകര്‍ റാവു എന്ന എംഎല്‍എയും രാജി പിന്‍വലിക്കുമെന്നും നാഗരാജ് പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെ ബിജെപി നേതാക്കള്‍ നാഗരാജിനെ ചാക്കിട്ടുപിടിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം ഇപ്പോള്‍ മുംബയിലേക്ക് കടന്നത്.
ഇതേസമയം വിശ്വാസ വോട്ടില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുന്ന കോണ്‍ഗ്രസ്-ജനതാ ദള്‍ എംഎല്‍എമാര്‍ അയോഗ്യരാക്കുമെന്ന് സ്പീക്കറും രണ്ടു കക്ഷികളുടെയും നേതൃത്വവും അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിനെ മറിച്ചിടാനും വീണ്ടും തിരഞ്ഞെടുപ്പ് നേരിടാനും അതല്ല സാധ്യമാകുമെങ്കില്‍ ഒരു തട്ടിക്കൂട്ട് സര്‍ക്കാര്‍ ഉണ്ടാക്കാനുമുള്ള ശ്രമത്തിലാണ് ബിജെപി.
Keywords: Congress, JD(S), Nagaraj, H D Kumaraswamy, Karnataka, Hoskote MLA
COMMENTS