എഡ്ജ് ബാസ്റ്റൻ: നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 28 റൺസിന് കീഴ്പ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാ...
എഡ്ജ് ബാസ്റ്റൻ: നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 28 റൺസിന് കീഴ്പ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് എടുത്തു. മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശ് 48 ഓവറിൽ 280 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഇതോടെ ഓസ്ട്രേലിയയ്ക്ക് ഒപ്പം ഇന്ത്യയും സെമിഫൈനലിൽ ഇടം പിടിച്ചിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങൾക്കായി ന്യൂസിലൻഡ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ മത്സരത്തിലാണ്.
തുടർന്നുള്ള ജയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ വിധി നിർണയിക്കപ്പെടുക. രോഹിത് ശർമയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ കരുത്തായത്.
ഇന്ത്യ അവസാന ഓവറുകളിൽ പരാജയം മണത്തു വെങ്കിലും നിർണായക സമയത്ത് ബുംറയുടെ ആക്രമണോത്സുകമായ ബൗളിംഗാണ് ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്.
നാല്പത്തെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ബംഗ്ലാദേശിന്റെ രണ്ടു വിക്കറ്റുകൾ തുടരെ പിഴുതുകൊണ്ടാണ് ബുംറ ടീമിന് ജയം സമ്മാനിച്ചത്.

COMMENTS