കണ്ണൂര്‍: കണ്ണൂര്‍, എസ്.എന്‍. പാര്‍ക്ക് ഗോപാല്‍ സ്ട്രീറ്റിലെ കല്ലിക്കോടന്‍ കാവിനു സമീപം മണിയന് പിള്ള ആരംഭിച്ച ബി@കിവീസോ റസ്റ്ററന്റ...
കണ്ണൂര്‍: കണ്ണൂര്‍, എസ്.എന്‍. പാര്‍ക്ക് ഗോപാല്‍ സ്ട്രീറ്റിലെ കല്ലിക്കോടന്‍ കാവിനു സമീപം മണിയന് പിള്ള ആരംഭിച്ച ബി@കിവീസോ റസ്റ്ററന്റ് കൗതുകമായി.
റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യ റസ്റ്റോറന്റില്‍ യന്ത്രമനുഷ്യരായ അലീന, ഹെലന്. ജെയിനുമൊപ്പം കുട്ടികളുടെ വിനോദത്തിനായി ഒരു കുഞ്ഞന്‍ റോബോട്ടുമുണ്ട്.
നടന് മണിയന്‍പിള്ളരാജുവിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള റസ്റ്റോറന്റില്‍ ആദ്യപടിയായി റോബോട്ട് എത്തിക്കുന്ന ഭക്ഷണം തീന്മേശയില് വിളമ്പുന്നത് ജീവനക്കാര്‍ തന്നെയാണ്.
വീട്ടമാര്‍ക്ക് തനത് ഭക്ഷണ നിര്‍മ്മാണത്തിന് പരിശീലനം നല്കുന്ന പദ്ധതിയും, ബേക്കിങ് മമ്മി എന്ന ഹോംലി ബേക്കറിയും ഒരുക്കിയിട്ടുള്ള കിവീസോ മാനേജ്മെന്റ് ഭാവിയില്‍ മൊബൈല്‍ ആപ് വഴിയുള്ള ഹോംലി ഭക്ഷണ പദ്ധതിക്കും ലക്ഷ്യമിടുന്നു.
Keywords: Robert restaurant, Maniyanpilla raju
COMMENTS