തൃശ്ശൂര്‍: വീടിന്റെ മതില് പൊളിച്ചത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് അദ്ധ്യാപകന് എളവളളിവാകയില് കുന്നത്തുള്ളി സുഗുണനെ ക്രൂരമായി മര്...
തൃശ്ശൂര്‍: വീടിന്റെ മതില് പൊളിച്ചത് ചോദ്യം ചെയ്ത റിട്ടയേര്‍ഡ് അദ്ധ്യാപകന് എളവളളിവാകയില് കുന്നത്തുള്ളി സുഗുണനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പാവറട്ടി പൊലീസ് പറഞ്ഞു.
പൊലീസിനെ കണ്ട് ഭയന്നൊടിയ പ്രതികളായ എളവള്ളി വാക സ്വദേശികളായ വടാശ്ശേരി വീട്ടില്‍ പ്രകാശന്, പ്രമോദ്, പ്രണവ്, ഷാരുണ്‍, അടിയാറെ വീട്ടില്‍ ഷിജു എന്ന രാജു, അഭിജിത്ത് എന്നിവരെ പിന്തുടര്ന്ന് പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീടിന്റെ ഗേറ്റിന് സമീപം കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക മതില് ഇടിഞ്ഞ് വീണത് അടുത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചതാണ് അവരെ പ്രകോപിച്ചതും സുഗുണനെ മര്‍ദ്ദിക്കാന്‍ കാരണമായതുമെന്നാണ് പൊലീസ് ഭാഷ്യം.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന സുഗുണന്റെ കൈ ഒടിയുക മാത്രമല്ല, തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ സുഗുണന്റെ മകന് സിജോ പകര്‍ത്തിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതെന്നും പൊലീസ് പറയുന്നു.
Keywords: Retired Teacher, People, Arrest
COMMENTS