തിരുവനന്തപുരം: പൂവാര്‍ സ്വദേശി രാഖി മോളെ കാറിൽ മുൻ സീറ്റിൽ കയറ്റി പിന്നിൽ നിന്ന് കൈത്തണ്ട കൊണ്ട് കഴുത്തു മുറുക്കിയും പിന്നീട് സീറ്റ് ബെൽ...
തിരുവനന്തപുരം: പൂവാര്‍ സ്വദേശി രാഖി മോളെ കാറിൽ മുൻ സീറ്റിൽ കയറ്റി പിന്നിൽ നിന്ന് കൈത്തണ്ട കൊണ്ട് കഴുത്തു മുറുക്കിയും പിന്നീട് സീറ്റ് ബെൽറ്റു കൊണ്ടു വരിഞ്ഞുമുറുക്കിയുമാണ് കൊന്നതെന്നു മുഖ്യപ്രതിയും സൈനികനുമായ അഖിലിന്റെ മൊഴി.
സംഭവദിവസം രാഖി മോളെ അഖിൽ കാറിൽ കയറ്റി കൊണ്ടു വന്നു. രണ്ടാം പ്രതിയും സഹോദരനുമായ രാഹുൽ കൂട്ടുകാരനും മൂന്നാം പ്രതിയുമായ ആദർശിനൊപ്പം വഴിയിൽ കാത്തു നിൽക്കുകയായിരുന്നു.
പിന്നീട് മൂന്നാം പ്രതി മടങ്ങുകയും രാഹുൽ കാറിൽ കയറുകയും ചെയ്തു. കുറച്ചു ദൂരം പോയപ്പോൾ രാഹുൽ വാഹനം ഓടിക്കുകയും അഖിൽ പിൻ സീറ്റിലേക്ക് പോവുകയും ചെയ്തു.
രാഖി ഒരുതരത്തിലും അനുനയത്തിൽ വീഴാതെ വന്നപ്പോൾ കൊലപാതകത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു എന്ന് സൈനികൻ കൂടിയായ അഖിൽ പറഞ്ഞു.
കൊന്നാലും ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് രാഖി ഉറപ്പിച്ചു പറഞ്ഞതോടെ എന്നാൽ കൊന്നോട്ടെ എന്ന് ചോദിച്ചു. കൊന്നോളൂ എന്നായിരുന്നു രാഖി മോളുടെ മറുപടി. തുടർന്ന് കഴുത്ത് മുറുക്കുകയും കൈകടച്ചപ്പോൾ സീറ്റ് ബെൽറ്റ് കൊണ്ട് കഴുത്ത് മുറുക്കിയുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.

COMMENTS