ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി ശമനമില്ലാതെ തുടരുന്ന കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന് പിന്തുണ പിൻവലിച്ച 14 എംഎൽഎമാരെ കൂടി സ്പീക്കർ കെ ആർ...
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി ശമനമില്ലാതെ തുടരുന്ന കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന് പിന്തുണ പിൻവലിച്ച 14 എംഎൽഎമാരെ കൂടി സ്പീക്കർ കെ ആർ രമേഷ് കുമാർ അയോഗ്യരാക്കി.
കോൺഗ്രസിലെ 13 അംഗങ്ങളെയും ജനതാദൾ-എസിലെ മൂന്നുപേരെയുമാണ് ഇന്ന് അയോഗ്യരായി പ്രഖ്യാപിച്ചത്. കോൺഗ്രസിലെ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, ആർ ശങ്കർ എന്നിവരെ ഇന്നലെ അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം 17 അംഗങ്ങളാണ് അയോഗ്യരായിരിക്കുന്നത്.
ഇപ്പോൾ കർണാടക നിയമസഭയിൽ അംഗസംഖ്യ 207 ആയി ചുരുങ്ങിയിരിക്കുകയാണ്. 104 പേരുടെ പിന്തുണയുണ്ടെങ്കിൽ ബിജെപിക്ക് വിശ്വാസം തെളിയിക്കാനാകും.
തിങ്കളാഴ്ചയാണ് ബിഎസ് യെദ്യൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നത്. ഇതോടെ ഫലത്തിൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായി ഇരിക്കുകയാണ്.
കുമാരസ്വാമി സർക്കാർ കൊണ്ടുവന്ന വിശ്വാസപ്രമേയത്തെ 105 പേർ എതിർത്തിരുന്നു. ആ 105 പേരുടെ വോട്ട് ലഭിച്ചാൽ സർക്കാരിന് നിലനിൽക്കാനാവും .
ഇപ്പോൾ അയോഗ്യരാക്കപ്പെട്ടവർക്ക് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കാനാവില്ല. ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി കഴിഞ്ഞു പുതിയ തിരഞ്ഞെടുപ്പ് വന്നാൽ മാത്രമേ ഇവർക്ക് മത്സരിക്കാനാകൂ.
Keywords Karnataka Kumara Swamy Yeddyurappa BJP

COMMENTS