കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന് ആവര്‍ത്തിച്ച് ...
കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അദ്ധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം പി.ജയരാജന്‍. നേരത്തെ സി.പിഎം സംസ്ഥാന കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.ജയരാജന്റെ ഈ നിലപാട് തള്ളി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പി.കെ ശ്യാമളയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ നടത്തിപ്പിന് നഗരസഭാ അദ്ധ്യക്ഷ എന്ന നിലയില്‍ പി.കെ ശ്യാമളയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതില്‍ സംഭവിച്ച വീഴ്ച ടീച്ചര്‍ ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെകാരണം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ താന്‍ അന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നാണ് മറുപടി കിട്ടിയത്.
തുടര്‍ന്ന് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടെന്നും അതിനുശേഷവും ഉണ്ടായ കാലതാമസം മൂലമുള്ള മനോവിഷമത്തിലാണ് സാജന് ഇങ്ങനെയൊരു ദാരുണാന്ത്യമുണ്ടായതെന്നും പി.ജയരാജന്‍ വ്യക്തമാക്കി.
Keywords: P.Jayarajan, Sajan, P.K Shyamala, Suicide

COMMENTS