വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉത്തരകൊറിയയിലെത്തി ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തര-ദക്ഷിണ ...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉത്തരകൊറിയയിലെത്തി ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തര-ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയിലായിരുന്നു കൂടിക്കാഴ്ച. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ ഫോട്ടോ ഷൂട്ടെന്നാണ് വിമര്‍ശകര്‍ ആക്ഷേപിക്കുന്നത്.
ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. സൈനികമുക്ത മേഖലയിലെത്തിയ ട്രംപ് അല്‍പ്പ ദൂരം ഉത്തര കൊറിയയിലേക്ക് നടന്ന് കിം ജോംഗ് ഉന്നിനെ കണ്ടു. തുടര്‍ന്ന് ഇരുവരും തിരിച്ചു നടന്നു.
അതിര്‍ത്തി കടന്ന് വരാന്‍ അവസരമുണ്ടായത് വലിയൊരു ബഹുമതിയാണെന്ന് ട്രംപ് പറഞ്ഞു. കിമ്മുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം ട്രംപ് ട്വിറ്റിലൂടെ അറിയിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണ ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് ട്രംപ് ദക്ഷിണകൊറിയയില്‍ എത്തിയത്.
വിവിധ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തെന്നു വൈറ്റ് ഹൗസ് വെളിപ്പെടുത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും മാദ്ധ്യമങ്ങളെ കാണുകയും ചര്‍ച്ച വിജയമായെന്നും പ്രതികരിച്ചു.
കിമ്മിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നുവെന്നും തന്നെ സ്വീകരിക്കാന്‍ അദ്ദേഹം എത്തിയിരുന്നില്ലെങ്കില്‍ ലോകത്തിന് മുന്നില്‍ താന്‍ നാണം കെട്ടേനെയെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ കൂടിക്കാഴ്ച വെറും നാടകമാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ഇറാനുമായി കൊമ്പുകോര്‍ക്കുന്നതിനാല്‍ ഉത്തര കൊറിയയെ പ്രീണിപ്പിക്കാനാണ് ശ്രമമെന്നാണ് വിമര്‍ശനം.
മൂന്നാം തവണയാണ് കിമ്മും ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഒരു ഫലവുമുണ്ടായിരുന്നില്ല.
Keywords: Kim, Trump, Korea
COMMENTS