തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ - ഹയര്‍സെക്കന്ററി ലയനം ശുപാര്‍ശചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് ...
തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ - ഹയര്‍സെക്കന്ററി ലയനം ശുപാര്‍ശചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതോടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം വരാനിരിക്കുന്നതിനാല്‍ ഈ പരിഷ്കാരങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.എന്‍.എസ്.എസും ഒരുകൂട്ടം അദ്ധ്യാപകരും നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
ഇതു സംബന്ധിച്ചുള്ള നോട്ടീസ് ഹൈക്കോടതി സര്‍ക്കാരിന് അയച്ചു. ഈ വിഷയത്തില്‍ വിശദമായി വാദം കേട്ട് തീരുമാനത്തിലെത്തുംവരെയാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.
അതേസമയം ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചയ്ക്കും മുതിരാതെ സര്‍ക്കാര്‍ ഭാഗികമായി ഈ റിപ്പോര്‍ട്ട് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആ നടപടിയെയും കോടതി വിധി ബാധിക്കും.
Keywords:Government, Khader Committe report, Highcourt, N.S.S

COMMENTS