ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്കുന്നതില് നിന്നും പാകിസ്ഥാന് പിന്മാറണമെന്ന് ഇന്ത്യ. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചില്...
ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്കുന്നതില് നിന്നും പാകിസ്ഥാന് പിന്മാറണമെന്ന് ഇന്ത്യ. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി.
ഇത്തരത്തില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) സെപ്റ്റംബറിന് മുന്‍പ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
നേരത്തെ എഫ്.എ.ടി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സെപ്റ്റംബര്‍ വരെ സമയം നീട്ടി നല്‍കുകയായിരുന്നു.
അതിനുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പാകിസ്ഥാന്റെ ആഗോള സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടും.
Keywords: India, Pakistan, Terrorist, Financial help

COMMENTS