കോഴിക്കോട്: അദ്ധ്യാപകര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. മുക്കം നീലേശ്വരം ഹയര്‍സെക്കന്ററി സ്കൂളി...
കോഴിക്കോട്: അദ്ധ്യാപകര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. മുക്കം നീലേശ്വരം ഹയര്‍സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അദ്ധ്യാപകര്‍ പരീക്ഷയെഴുതിയ കേസിലെ മൂന്നാംപ്രതി ഫൈസല്‍ പി.കെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.
ഇതൊരു സാധാരാണ സംഭവമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണയായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതെന്നും എന്നാല്‍ സ്കൂളിന്റെ റിസള്‍ട്ടിനുവേണ്ടി അദ്ധ്യാപകര്‍ തന്നെ പരീക്ഷയെഴുതിയത് അതീവ ഗുരുതരമായ കുറ്റമാണെന്നും അതിനാല്‍ തന്നെ ഈ അദ്ധ്യാപകര്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഫൈസലിനോട് പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും അന്നേ ദിവസം തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോടും കോടതി നിര്‍ദ്ദേശിച്ചു.
Keywords:Highcourt, Kozhikode, Teachers write exam, Bail

COMMENTS