തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ...
തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മഴ മുന്‍നിറുത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് തൃശ്ശൂരിലും ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ലക്ഷദ്വീപില്‍ ജൂണ്‍ ഒമ്പത്, 10 ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന 36 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇതേസമയം, അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത മുന്‍നിറുത്തി ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന് 1 അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കണക്കിലെടുത്താണ് ഭൂതത്താന്കെട്ടില് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Keywords: Kerala, Rain, Bhoothathankettu
COMMENTS