ന്യൂഡൽഹി : തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത...
ന്യൂഡൽഹി : തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
വരുന്ന 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുകയും കനത്ത കാറ്റ് വീശാൻ സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്ത തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ് , കേരള-കർണാടക തീരങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത കാറ്റിന് സാധ്യതയുള്ളത് .
ഇതേസമയം, കേരളത്തിൽ ഇതുവരെ കാലവർഷം ശക്തി പ്രാപിച്ചിട്ടില്ല. ദുർബലമായ മഴ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നത് . മറ്റു ജില്ലകളിലും വരുംദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കും.
ഇത്തവണ കാലവർഷം ദുർബലമാകാൻ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു .
COMMENTS