തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ കെ.സി...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ കെ.സി ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ ജയിലിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു കെ.സി ജോസഫിന്റെ സബ്മിഷന്.
ജയിലുകള്‍ സുഖവാസകേന്ദ്രങ്ങളാകുന്നുവെന്നും തടവുകാര്‍ ഇവിടെ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നും കെ.സി ജോസഫ് വ്യക്തമാക്കി.
ഇതിനു മറുപടിയായി ജയിലില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നതെന്നും ഈ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജയിലുകളിലെ സുരക്ഷ ശക്തമാക്കുമെന്നും ജയില്‍ കവാടങ്ങളില്‍ തണ്ടര്‍ബോള്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള സ്കോര്‍പിയന്‍സിനെ നിയോഗിക്കുമെന്നും മൊബൈല്‍ ഫോണിന്റെ ഉപയോഗം തടയാന്‍ ജയിലുകളില്‍ ജാമര്‍ സ്ഥാപിക്കുമെന്നും ചില തടവുകാരെ ജയില്‍ മാറ്റുമെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്നും ആയുധങ്ങളും മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു.
Keywords: Chief minister, Jail, Criminal case, , K.C Joseph

COMMENTS