മുംബൈ: ബിനോയ് കോടിയേരിക്കെതിരായ സ്ത്രീപീഡന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന് കെ.പി ശ്രീജിത്ത്. ബിനോയിയും മാതാവ് വിനോദിനി...
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ സ്ത്രീപീഡന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന് കെ.പി ശ്രീജിത്ത്. ബിനോയിയും മാതാവ് വിനോദിനിയും തന്റെ ഓഫീസില്‍ വച്ചാണ് പരാതിക്കാരിയായ യുവതിയുമായി ചര്‍ച്ച നടത്തിയതെന്നാണ് അഭിഭാഷകന് വ്യക്തമാക്കിയിരിക്കുന്നത്.
ഈ ചര്‍ച്ചയ്ക്ക് ശേഷം താന്‍ കോടിയേരി ബാലകൃഷ്ണനുമായും ഫോണില്‍ ചര്‍ച്ച നടത്തിയെന്ന് അഭിഭാഷകന് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ബ്ലാക്ക്മെയിലിങ്ങാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നുമാണ് കോടിയേരി അന്ന് പറഞ്ഞതെന്നും ശ്രീജിത്ത് വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തില്‍ തനിക്കൊരറിവുമില്ലെന്ന കോടിയേരിയുടെ വാദം പൊളിയുകയാണ്.
കഴിഞ്ഞ ഡിസംബറില്‍ യുവതി ബിനോയിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെന്നും ഇതേതുടര്‍ന്ന് ഏപ്രിലില്‍ ബിനോയിയും അമ്മയും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുംബൈയില്‍ എത്തിയെന്നും ശ്രീജിത്ത് വ്യക്തമാക്കി. കുട്ടിയുമായി എത്തിയ യുവതി കുട്ടിയുടെ ചെലവിനും തനിക്കുമായി 5 കോടി രൂപ ആവശ്യപ്പെട്ടെന്നും എന്നാല്‍ ഹിന്ദി അറിയാത്തതിനാല്‍ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ലെന്നും ആരെങ്കിലും ആവശ്യപ്പെട്ടാല്‍ രൂപ തരാനാകില്ലെന്ന നിലപാടില്‍ തിരിച്ചുപോവുകയും ചെയ്തു.
പിന്നീട് ബിനോയി മാത്രമായി എത്തുകയും കുട്ടി തന്റേതല്ലെന്നും അതിനാല്‍ രൂപ തരാനാകില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ കോടിയേരി ബാലകൃഷ്ണനെ വിളിച്ചതെന്നാണ് അഭിഭാഷകന് ശ്രീജിത്ത് വ്യക്തമാക്കുന്നത്.
Keywords: Binoy Kodiyeri, Mother, Kodiyeri Balakrishnan, Mumbai, Advocate

COMMENTS