മുംബയ്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഇതില്‍ ബിഹാറി യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുട...
മുംബയ്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഇതില്‍ ബിഹാറി യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരാണുള്ളതെന്ന് പൊലീസ് വെളിപ്പെടുത്തി.
ഇതോടെ ഈ കേസില്‍ ബിനോയിക്കെതിരെ കുരുക്കുകള്‍ മുറുകുകയാണ്. ബിനോയിയെ കണ്ടെത്താന്‍ മഹാരാഷ്ട്ര പൊലീസ് വിവിധ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
യുവതിയുടെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 പുതുക്കിയ പാസ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
യുവതിയുടെ പാസ്പോര്‍ട്ട് പുതുക്കി വേളയിലാണ് ആണ് പേര് വന്നിരിക്കുന്നത് എന്നതിനാല്‍ തന്നെ ബിനോയിക്ക് അവരുമായി അടുപ്പമുണ്ടെന്നതിന് വ്യക്തമായ തെളിവാണ് ഇതെന്ന് പോലീസ് പറയുന്നു.
മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. 2004ല്‍ എടുത്ത പാസ്പോര്ട്ടില് യുവതിയുടെ മാതാപിതാക്കളുടെ പേര് മാത്രമാണുള്ളത്. പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്തണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ കൃത്രിമം കാണിച്ചതാകാം എന്നാണ് പൊലീസ് കരുതുന്നത്.
എന്നാല്‍, ബിനോയിയുടെ അറിവോടെയാണ് പാസ്പോര്‍ട്ട് എടുത്തിട്ടുള്ളതെന്നു പൊലീസ് കരുതുന്നു. പരാതിക്കാരിയുടെ എട്ടു വയസ്സുള്ള മകന്റെ സ്കൂള്‍ രേഖകളിലും പാസ്പോര്‍ട്ടിലും പിതാവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണുള്ളത്.
COMMENTS