തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസിന്റെ തോല്‍വി അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. മുന്‍ എംപി കെ....
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസിന്റെ തോല്‍വി അന്വേഷിക്കാന്‍ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. മുന്‍ എംപി കെ.വി തോമസ് അദ്ധ്യക്ഷനായ സമിതിയില്‍ പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന് എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.
കേരളത്തിലെ 19 സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് മാത്രമാണ് പരാജയപ്പെട്ടത്. ഇവിടെ പാര്‍ട്ടി വോട്ടുകളില്‍ കുറച്ച് മറിച്ചുകൊടുത്തു എന്ന് ആരോപണമുണ്ടായിരുന്നു. പാര്‍ട്ടി പരിശോധിക്കട്ടെയെന്ന് ഷാനിമോള്‍ ഉസ്മാനും വ്യക്തമാക്കിയിരുന്നു.
അതിനാലാണ് ഇപ്പോള്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം മുതിര്‍ന്ന നേതാവ് എ.കെ ആന്റണിക്കെതിയുണ്ടായ സൈബര്‍ വിമര്‍ശനങ്ങള്‍ ശശി തരൂര്‍ എം.പി സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
Keywords: Alappuzha, K.P.C.C, Election, Shanimol Usman

COMMENTS