ഹൈദരാബാദ്: നടിയും സംവിധായികയും നിര്‍മ്മാതാവുമായ വിജയ നിര്‍മ്മല (73) അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെതുടര്ന്നായിരുന്ന...
ഹൈദരാബാദ്: നടിയും സംവിധായികയും നിര്‍മ്മാതാവുമായ വിജയ നിര്‍മ്മല (73) അന്തരിച്ചു. ഹൈദരാബാദിലെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. തെലുങ്കു നടന് നരേഷ് മകനാണ്.
വ്യത്യസ്ത ഭാഷകളിലായി 47 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിജയ നിര്‍മ്മല ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ വനിതാ സംവിധായികയും അവരാണ്.
1957 ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റംകുറിച്ച വിജയനിര്‍മ്മല മലയാളത്തില്‍ ആദ്യമായി നായികയാകുന്നത് ഭാര്ഗവിനിലയത്തിലൂടെയാണ്. ഇതിലെ യക്ഷി കഥാപാത്രം അവര്‍ക്ക് ഒരുപാട് പ്രശസ്തി നേടിക്കൊടുത്തു.
തുടര്‍ന്ന് റോസി, കല്യാണരാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരംകോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി 25 ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.
വിജയ നിര്‍മ്മലയുടെയും ഭര്‍ത്താവിന്റെയും പ്രൊഡക്ഷന്‍ കമ്പനിയായ വിജയകൃഷ്ണ മൂവീസ് വ്യത്യസ്ത ഭാഷകളിലായി 15 ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Keywords: Actress, Director, Producer, Vijaya Nirmala, Passes away

COMMENTS