ദുബായ് : വാഹനാപകട നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിരത്തുകളില്‍ നിന്ന് മിനി ബസ്സുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ച...
ദുബായ് : വാഹനാപകട നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ നിരത്തുകളില്‍ നിന്ന് മിനി ബസ്സുകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ചു.
സ്‌കൂള്‍ മിനി ബസ്സുകള്‍ക്ക് 2021 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ടാകും. 2023 ജനുവരി മുതല്‍ റോഡുകളില്‍ നിന്നു പൂര്‍ണമായും മിനി ബസ്സുകള്‍ ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞു.രാജ്യത്ത് വ്യാപകമായി അപകടങ്ങള്‍ മിനി ബസ്സുകള്‍ വിളിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദുബായ് പൊലീസ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
വാഹനാപകട നിരക്ക് കഴിയുന്നത്ര കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് വാഹനാപകട മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.
The UAE Federal Traffic Council discussed banning the use of passenger minibuses as of January 2023, while schools will not be allowed to use minibuses to transport students by September 2021.
Keywords: Major General Mohammed Saif Al Zafeen, Deputy Commander-General, Dubai Police, Federal Traffic Council, Roads and Transport Authority, Abu Dhabi Police, Mini Bus
COMMENTS