സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ബഹനില കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടിത്തത്തില്‍ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലെയും നൃത്ത വിദ്യാ...
സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ബഹനില കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടിത്തത്തില്‍ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലെയും നൃത്ത വിദ്യാലയത്തിലെയും വിദ്യാര്‍ത്ഥികള്‍ അടക്കം 18 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
സാര്ത്ഥനയിലെ തക്ഷശില എന്ന വാണിജ്യ സമുച്ചത്തിലാണ് തീപിടിത്തമുണ്ടായത്. വേഗത്തില്‍ തീ മറ്റു നിലകളിലേക്കും തീപടര്‍ന്നു.
അകത്തു കുടുങ്ങിയ പലരും ജനാലകളിലൂടെ താഴേയ്ക്ക് ചാടി. ഇങ്ങനെയും നിരവധി പേര്‍ക്ക് പരുക്കേറ്റു. നൃത്ത വിദ്യാലയത്തിലും ഫാഷന്‍ സ്ഥാപനത്തിലുമായി 35 പേര് കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. ഫയര്‍ഫോഴ്സിന്റെ 18 യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.Surat @sardanarohit pic.twitter.com/db5Kzn4bGO
— Mayursinh (@apkajaddu) May 24, 2019
അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്കാന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. ദുരന്തത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. പര്ക്കേറ്റവര് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വിജയ് രൂപാണി സ്ഥലത്ത് എത്തി.
COMMENTS