കണ്ണൂര്‍: ഏപ്രില്‍ 23 ന് നടന്ന തെരഞ്ഞെടുപ്പില്‍ പിലാത്തറയില്‍ മറ്റൊരാള്‍ വോട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടുചെയ്യുവാന്‍ സാധിക്കാതിരുന്ന ഷാ...
കണ്ണൂര്‍: ഏപ്രില്‍ 23 ന് നടന്ന തെരഞ്ഞെടുപ്പില്‍ പിലാത്തറയില്‍ മറ്റൊരാള്‍ വോട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടുചെയ്യുവാന്‍ സാധിക്കാതിരുന്ന ഷാര്‍ലറ്റിന്റെ വീടിനുനേരെ ബോംബേറ്. ഞായറാഴ്ച നടന്ന റീപോളിങ്ങില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഞായറാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ് പിലാത്തറയിലുള്ള ഇവരുടെ വീടിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയപ്പോഴും ഷാര്‍ലറ്റിനു നേരെ സി.പി.എം അനുഭാവികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Keywords: Repolling, Kannur, Bomb attack, Police, C.P.M

COMMENTS