ലാഹോര്‍: ഇന്ത്യയ്ക്ക് വ്യോമപാത തുറന്നുകൊടുക്കാതെ പാകിസ്ഥാന്. ഈ മാസം 30 വരെയാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കു...
ലാഹോര്‍: ഇന്ത്യയ്ക്ക് വ്യോമപാത തുറന്നുകൊടുക്കാതെ പാകിസ്ഥാന്. ഈ മാസം 30 വരെയാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാക് സിവില്‍ ഏവിയേഷന്റെ ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ വകുപ്പിലെ ഉന്നതരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. ഈ മാസം 30 വരെ അടച്ചിടാനാണ് തീരുമാനം.
ബാലക്കോട്ട് വ്യോമാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം (ഫെബ്രുവരി 27) മുതല്‍ എല്ലാ വിമാനത്താവളങ്ങളും വ്യോമപാതയും അടച്ചിടാന്‍ പാകിസ്ഥാന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മാര്‍ച്ച് 26 ന് പി.ഐ.എയ്ക്കുവേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറക്കുകയും രാജ്യാന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുകയും ചെയ്തു. ഒമാന്‍, ഇറാന്, അഫ്ഗാനിസ്ഥാന്, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകളും തുറന്നു.
ഇന്ത്യയ്ക്കുള്ള വിലക്ക് അപ്പോഴും തുടര്‍ന്നു. ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരാണ് അധികാരത്തിലെത്തുന്നത് എന്നറിഞ്ഞിട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് പാകിസ്ഥാന്റെ തീരുമാനം.
Keywords: Pakistan, India, May 30, P.I.A

COMMENTS