അഭിനന്ദ് ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനായി പ്രധാനമന...
അഭിനന്ദ്
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്താവന ബിജെപിക്ക് മാനക്കേടായി.
ബലാക്കോട്ട് ആക്രമണം തന്റെ തലയിലുദിച്ച ആശയപ്രകാരമാണ് നടന്നതെന്ന് സ്ഥാപിക്കാനാണ് ന്യൂസ് നേഷനു നല്കിയ അഭിമുഖത്തില്‍ മോഡി ശ്രമിച്ചത്.എനിക്കു ശാസ്ത്രത്തില്‍ വലിയ പിടിയില്ല. വ്യോമാക്രമണം നടത്തിയ ദിവസം കനത്ത മഴയും കാര്മേഘവുമുണ്ടായിരുന്നു. ഈ ദിവസം വ്യോമാക്രമണം നടത്തുന്നതിനെ വ്യോമസേനയിലെ പലരും എതിര്‍ത്തു. എന്നാല്‍, മഴയിലും മേഘത്തിലും നമ്മുടെ വിമാനങ്ങള്‍ ശത്രുരാജ്യത്തേയ്ക്കു ചെന്നാല്‍ അവരുടെ റഡാറില്‍ പതിയില്ലെന്ന് എനിക്കു തോന്നി. ഞാന്‍ ആശയം പറഞ്ഞു.
പലര്‍ക്കും ആശയക്കുഴപ്പമായെങ്കിലും എന്റെ പദ്ധതിപ്രകാരം മുന്നോട്ടു പോവുകയും ആക്രമണം വന്‍ വിജയമാവുകയും ചെയ്തുവെന്നാണ് മോഡി അവകാശപ്പെട്ടത്.
ഏതു മോശം കാലാവസ്ഥയിലും ശത്രു വിമാനങ്ങളെ കണ്ടെത്താന്‍ കഴിയുന്നതാണ് റഡാറുകള്‍ എന്നിരിക്കെ, തന്റെ ബുദ്ധിപ്രകാരം ഇന്ത്യന്‍ പോര്‍വിമാനങ്ങളെ മഴയിലേക്ക് പറത്തിയെന്നാണ് മോഡി അവകാശപ്പെട്ടിരിക്കുന്നത്.
ഇതു സേനയെ അധിക്ഷേപിക്കലാണെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നു. മോഡിയുടെ മേഘസിദ്ധാന്തത്തിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി ആയിരക്കണക്കിനു ട്രോളുകളും വന്നു. ഇതോടെ, മാനംകെട്ടത് പ്രധാനമന്ത്രി മാത്രമല്ല, ബിജെപി ഒന്നാകെയാണ്.
ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മോഡിയുടെ വീരവാദം പങ്കുവച്ചിരുന്നു. വന്‍ പരിഹാസം വന്നതോടെ എല്ലാ അക്കൗണ്ടുകളില്‍ നിന്നും ഈ ട്വീറ്റുകളും മറ്റും പിന്‍വലിച്ചു.എന്നാല്‍ ഇതിനകം തന്നെ ആയിരക്കണക്കിന് പേര് ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടു. ഈ തലവേദനയില്‍ നിന്ന് എങ്ങനെ തലയൂരാമെന്ന ചിന്തയിലാണ് ഇപ്പോള്‍ ബിജെപി നേതൃത്വം.
Here is the clip of #EntireCloudCover pic.twitter.com/ePsAyQTmYi
— Ankur Bhardwaj (@Bhayankur) 11 May 2019
Keywords: Narendramodi, Cloud Theory, Balakot Attack, Indian Air Force
COMMENTS