ന്യൂയോര്‍ക്ക്: പാകിസ്ഥാനും ചൈനയും ചേര്‍ന്ന് പോറ്റിവളര്‍ത്തുന്ന ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭാ പ്രഖ്യാപിച്ചു. ബുധനാഴ...
ന്യൂയോര്‍ക്ക്: പാകിസ്ഥാനും ചൈനയും ചേര്‍ന്ന് പോറ്റിവളര്‍ത്തുന്ന ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭാ പ്രഖ്യാപിച്ചു.
ബുധനാഴ്ച ചേര്‍ന്ന യുഎന്‍ പ്രത്യേക രക്ഷാസമിതി യോഗത്തിലാണ് ജയ്‌ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസ്സാക്കിയത്.ഇന്ത്യ നയതന്ത്ര തലത്തില്‍ നേടുന്ന വലിയൊരു വിജയമാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനായത്. കഴിഞ്ഞ നാലു തവണയും ഇതു സംബന്ധിച്ച പ്രമേയത്തെ രക്ഷാസമിതിയില്‍ എതിര്‍ത്ത ചൈന ഇത്തവണ മൗനം പാലിക്കുകയായിരുന്നു.
ഇന്ത്യ, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായാണ് ചൈന എതിര്‍പ്പ് അവസാനിപ്പിച്ചത്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇതുവരെയും ഈ നീക്കം ഫലം കാണാതെ വന്നത്.
ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെതോടെ മസൂദ് അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും. ഇയാളെ ഇനി പഴയതു പോലെ സംരക്ഷിക്കാന്‍ പാകിസ്ഥാനു കഴിയുകയുമില്ല.
ഭീകരനെ അറസ്റ്റു ചെയ്യാനും പാകിസ്ഥാനുമേല്‍ ഇനി സമ്മര്‍ദ്ദമുണ്ടാകും. മുംബയ് ഭീകരാക്രമണത്തിലും പുല്‍വാമ ഭീകരാക്രമണത്തിലുമെല്ലാം മസൂദിന്റെ പിന്നണി സഹായമുണ്ടായിരുന്നു.
ഇന്ത്യ പിടികൂടി ജയിലിലടച്ചിരുന്ന മസൂദിനെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തിനു ശേഷം വിട്ടുകൊടുക്കാന്‍ വാജ്‌പേയി സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
The United Nations on Wednesday designated Pakistan-based Jaish-e-Mohammed chief Masood Azhar as a global terrorist after China lifted its hold on a proposal to blacklist him under the Security Council’s Sanctions Committee.
“Big, small, all join together. Masood Azhar designated as a terrorist in @UN Sanctions list. Grateful to all for their support,” India’s Ambassador and Permanent Representative to the United Nations Syed Akbaruddin tweeted.
When asked whether China has lifted the hold, Mr. Akbaruddin told PTI that “yes, done.”
China removed its hold on the proposal, which was moved by France, U.K. and the U.S. in the Security Council’s 1267 Al Qaeda Sanctions Committee in February just days after the horrific terror attack against Indians security forces in Pulwama carried out by the Pakistan-based terror outfit.
Keywords: India, the United Nations, Pakistan, Jaish-e-Mohammed , Masood Azhar, global terrorist, China, Security Council, Sanctions Committee, Syed Akbaruddin, France, U.K, U.S, Al Qaeda,Pulwama
COMMENTS