ന്യൂഡല്‍ഹി: ലൈംഗികാരോപണ പരാതിയില്‍ ചീഫ് ജസ്റ്റീസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സുപ്രീംകോടതി പരിസരത്ത് പ്രതിഷേധം. ഇതേ തുടര്‍ന്ന് കോടതി...
ന്യൂഡല്‍ഹി: ലൈംഗികാരോപണ പരാതിയില്‍ ചീഫ് ജസ്റ്റീസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സുപ്രീംകോടതി പരിസരത്ത് പ്രതിഷേധം. ഇതേ തുടര്‍ന്ന് കോടതി പരിസരത്ത് 144 പ്രഖ്യാപിച്ചു.
വനിതാ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകും അടക്കം നിരവധി സ്ത്രീകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റീസിനെതിരെയുള്ള പരാതിക്കാരി. കേസില്‍ നീതി കിട്ടില്ലെന്നു കാട്ടി പരാതിക്കാരി നേരത്തെ കേസില്‍ നിന്നും പിന്മാറിയിരുന്നു.
തിങ്കളാഴ്ച ഈ വിഷയത്തില്‍ അന്വേഷണ സമിതി ചീഫ് ജസ്റ്റീസിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരിക്ക് കിട്ടിയിരുന്നില്ല.
അതേസമയം ആരോപണവിധേയനായ ചീഫ് ജസ്റ്റീസിന് പകര്‍പ്പ് നല്‍കുകയും ചെയ്തു. ഇതിനെതിരെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
ഈ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമാണെന്നും 2003 ല്‍ ഇന്ദിര ജയ്സിംഗ് കേസില്‍ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് വിധിയുണ്ടെന്നും കാട്ടിയാണ് പരാതിക്കാരിക്ക് കോടതി റിപ്പോര്‍ട്ട് നല്‍കാതിരുന്നത്.
ഇതിനെതിരെ സി.പി.എം നേതാവ് വൃന്ദാ കാരാട്ട് അടക്കം നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

COMMENTS