ന്യൂഡല്‍ഹി : ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പും നല്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ...
ന്യൂഡല്‍ഹി : ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പും നല്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി വകുപ്പുവിഭജനം പൂര്‍ത്തിയാക്കി.
മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് ധനവകുപ്പിന്റെ ചുമതല നല്കി. പീയുഷ് ഗോയലിന് റെയില്‍വേ വകുപ്പും എസ്. ജയ്ശങ്കറിന് വിദേശകാര്യ വകുപ്പും നല്കി.
കേരളത്തില്‍ നിന്നുള്ള വി. മുരളീധരന്‍ പാര്‍ലമെന്റ്, വിദേശകാര്യ വകുപ്പ് സഹമന്ത്രി സ്ഥാനം നല്കി. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ അജിത് ദോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും.
മന്ത്രിമാരും വകുപ്പുകളും
നരേന്ദ്രമോഡി - പ്രധാനമന്ത്രി
രാജ്നാഥ് സിങ് - പ്രതിരോധം
അമിത് ഷാ - ആഭ്യന്തരം
നിര്‍മ്മലാ സീതാരാമന്‍ - ധനകാര്യം
നിതിന്‍ ഗഡ്കരി - ഗതാഗതം
പി.വി. സദാനന്ദഗൗഡ - രാസവളം
രാം വിലാസ് പസ്വാന്‍ - ഭക്ഷ്യം, പൊതു വിതരണം
നരേന്ദ്ര സിങ് തോമര്‍ - കൃഷി, കര്‍ഷകക്ഷേമം, പഞ്ചായത്തീരാജ്
രവിശങ്കര്‍ പ്രസാദ് - നിയമം, വിവരസാങ്കേതികം,
എസ്. ജയശങ്കര്‍ - വിദേശകാര്യം
രമേശ് പൊഖ്റിയാല്‍ നിശാല്‍ - മാനവ വിഭവശേഷി
അര്‍ജുന്‍ മുണ്ട - പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പ്
സ്മൃതി ഇറാനി - വനിതാ ശിശുക്ഷേമ വകുപ്പ്
ഹര്‍ഷവര്‍ദ്ധന്‍ - ശാസ്ത്ര സാങ്കേതികം, ആരോഗ്യം, കുടുംബക്ഷേമം
പ്രകാശ് ജാവദേക്കര്‍ - വനം, പരിസ്ഥിതി,
പീയുഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യം
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം, പ്രകൃതി വാതകം
പ്രഹ്ളാദ് ജോഷി- കല്‍ക്കരി, പാര്‍ലമെന്ററി, ഖനി വകുപ്പ്
മഹേന്ദ്ര നാഥ് പാണ്ഡെ- നൈപുണ്യ വികസനം സംരംഭകത്വം
എ. ജി സാവന്ത്- വന്‍കിട വ്യവസായം, പൊതു സംരംഭം
ഗിരിരാജ് സിങ്- മൃഗ സംരക്ഷണം, ഫിഷറീസ്
ഗജേന്ദ്ര സിങ് ശിഖാവത്- ജല വിഭവം
ഹര്‍സിമ്രത് കൗര്‍- ഭക്ഷ്യ സംരക്ഷണം
തവാര്‍ ചന്ദ് ഗേഹ്ലോട്ട് - സാമൂഹ്യ നീതി, ഉന്നമനം
സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍
സന്തോഷ് കുമാര്‍ ഗാംങ്വര്‍ - തൊഴില്‍
റാവു ഇന്ദര്‍ജീത് സിങ് - സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിങ് മന്ത്രാലയം
ശ്രീപദ് നായിക് - ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി
ജിതേന്ദ്രസിങ് - പിഎംഒ സഹമന്ത്രി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പേഴ്സണല്‍, ബഹിരാകാശം, ആണവോര്‍ജം
കിരണ്‍ റിജ്ജു - കായിക, ന്യൂനപക്ഷ സഹമന്ത്രി
പ്രഹ്ളാദ് സിങ് - ഊര്‍ജം, സ്‌കില്‍ വികസനം സഹമന്ത്രി
ഹര്‍ദീപ് സിങ് പുരി- ഹൗസിങ്, സിവില്‍ ഏവിയേഷന്‍, കൊമേഴ്സ് സഹമന്ത്രി
മന്‍സുഖ് മാണ്ഡവ്യ - ഷിപ്പിങ് മന്ത്രി, രാസ, വള സഹമന്ത്രി.
സഹമന്ത്രിമാര്‍
ഫഗ്ഗന്‍സിംഗ് കുലസ്ഥെ - സ്റ്റീല്‍
അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യം
അര്‍ജുന്‍ റാം മേഘ്വാള്‍ - പാര്‍ലമെന്ററി കാര്യം, ഹെവി ഇന്‍ഡസ്ട്രീസ്, പൊതുമേഖല
വി. കെ. സിങ് - റോഡ്, ഹൈവേ വികസനം
ശ്രീകൃഷന്‍ - പാല്‍, സാമൂഹ്യക്ഷേമം
ധാന്‍വെ റാവു സാഹിബ് ദാദാറാവു - ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം
ജി. കിഷന്‍ റെഡ്ഡി - ആഭ്യന്തരസഹമന്ത്രി
പുരുഷോത്തം രൂപാല - കൃഷി
രാംദാസ് അഠാവ്ലെ - സാമൂഹ്യനീതി
നിരഞ്ജന്‍ ജ്യോതി - ഗ്രാമവികസനം
ബബുല്‍ സുപ്രിയോ - പരിസ്ഥിതി
സഞ്ജീവ് കുമാര്‍ ബല്യാണ്‍ - മൃഗക്ഷേമം, ഡയറി, ഫിഷറീസ്
ധോത്രെ സഞ്ജയ് ശാംറാവു - മാനവവിഭവശേഷി, വാര്‍ത്താ വിതരണം, ഐടി
അനുരാഗ് ഠാക്കൂര്‍ - ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്സ്
അംഗാദി സുരേഷ് ചന്ന ബാസപ്പ - റെയില്‍വേ
നിത്യാനന്ദ് റായ് - ആഭ്യന്തരം
രത്തന്‍ ലാല്‍ കട്ടാരിയ - ജലം, സാമൂഹ്യനീതി
വി. മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്ററികാര്യം
രേണുക സിങ് - പട്ടികജാതി, പട്ടികവര്‍ഗം
സോംപ്രകാശ് - കൊമേഴ്സ്
രാമേശ്വര്‍ തേലി - ഫുഡ് പ്രോസസിങ്
പ്രതാപ് ചന്ദ്ര സാരംഗി - ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം
കൈലാശ് ചൗധുരി - കൃഷി
ദേബശ്രീ ചൗധുരി - വനിതാ ശിശുക്ഷേമം
കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു വൈകുന്നേരം ചേര്‍ന്നു.
COMMENTS